നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാറായ ‘നിസാര്‍’ ഭ്രമണപഥത്തിലേക്ക് ; ജൂലായ് 30-ന് വിക്ഷേപിക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കാലാവസ്ഥയിലുള്‍പ്പെടെ ഭൗമോപരിതലത്തിലുള്ള ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) ജൂലായ് 30-ന് വൈകിട്ട് 5.40-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് നിസാറുമായി കുതിച്ചുയരും. ഭൂമിയില്‍നിന്നും 743 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് (സണ്‍ സിന്‍ക്രോണസ് ഓര്‍ബിറ്റ്) കടത്തിവിടും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആര്‍ഒ) അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്.

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആര്‍ഒ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിക്കുന്ന വിക്ഷേപണത്തിന്റെ തിയതി പ്രഖ്യാപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നിസാര്‍ സവിശേഷമായ ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇരട്ട ഫ്രീക്വന്‍സിയുള്ള സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാറിലൂടെ ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. നാസയുടെ ദീര്‍ഘ തരംഗദൈര്‍ഘ്യമുള്ള റഡാറും ഐഎസ്ആര്‍ഒയുടെ ഹ്രസ്വതരംഗ ദൈര്‍ഘ്യമുള്ള റഡാറും ചേര്‍ന്നതാണിത്. ഭൗമോപരിതലത്തിലെ ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഇതിന് കഴിയും.ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹം 12 ദിവസത്തെ ഇടവേളകളില്‍ ഭൗമോപരിതലത്തിലെ വിവരങ്ങള്‍ കൈമാറും.

എല്ലാ കാലാവസ്ഥയിലും രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ വിവരങ്ങള്‍ ശേഖരിക്കും. ഭൗമോപരിതലത്തിലെ സൂക്ഷ്മമാറ്റങ്ങളടക്കം കണ്ടെത്താനാവും.മണ്ണിനുമുകളിലെ രൂപമാറ്റം, മഞ്ഞുപാളികളുടെയും സസ്യജാലങ്ങളുടെയും ചലനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരീക്ഷിക്കും. കടലിലെ മഞ്ഞിന്റെ വര്‍ഗീകരണം, കപ്പലുകളെ തിരിച്ചറിയല്‍, തീരദേശങ്ങളെ നിരീക്ഷിക്കല്‍, കൊടുങ്കാറ്റിന്റെ സ്വഭാവമറിയല്‍, മണ്ണിലെ ഈര്‍പ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കല്‍, ജലസ്രോതസ്സുകളുടെ നിരീക്ഷണവും മാപ്പിങ്ങും, പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ടെത്തല്‍ തുടങ്ങിയവക്ക് ഉപഗ്രഹം സഹായകമാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...