Sunday, June 16, 2024 7:00 am

നാസയുടെ ബഹിരാകാശ ദൗത്യം നീട്ടിവെച്ചു ; സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും

For full experience, Download our mobile application:
Get it on Google Play

ജനീവ : അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ബഹിരാകാശ ദൗത്യം നീട്ടിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യ വാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നത്.

ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരുമായി ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും. സ്‌പേസ് എക്‌സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ബഹുമതി ഇവര്‍ക്ക് സ്വന്തം.  ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍. 2011 ന് ശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു അമേരിക്കന്‍ യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. ബറാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്.

ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബഹിരാകാശ യാത്രികരെയാണ് നാസ ഈ സുപ്രധാന ദൗത്യത്തിന് തിരഞ്ഞെടുത്തത്. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഹർലിയുടെ ഭാര്യ കാരെൻ ന്യൂബർഗ് രണ്ടുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ഈ വർഷം അവര്‍ നാസയിൽ നിന്ന് വിരമിക്കും. ബോബ് ബെങ്കെന്‍റെ ഭാര്യ മേഗൻ മക്അർതറും ബഹിരാകാശ വിദഗ്ധയാണ്. 2009 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയില്‍ സേവനമനുഷ്ടിക്കാനാണ് അവര്‍ അവസാനമായി ബഹിരാകാശത്തേക്ക് പോയത്. ഫാൽക്കൺ 9 റോക്കറ്റ് ചാലിച്ചു തുടങ്ങുന്ന സമയം മുതല്‍ അവരുടെ പങ്കാളികൾക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാനാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലിയോ വയനാടോ ; രാഹുൽ ​ഗാന്ധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും

0
ന്യൂഡൽഹി : രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിൽ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം...

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം 5വർഷത്തിനിടെ ഇരട്ടി ; പെൺകുട്ടികളും വർധിച്ചു

0
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന്...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തി

0
പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ വാഹനമിടിച്ചു വീഴ്ത്തി. എസ്ഐ ശശിയെയാണ്...

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം ; യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന്...