മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ പിരിവ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്.

പുതിയ അഡ്മിഷന് വായില്‍ തോന്നിയ നിരക്കാണ്. ആളും തരവും കണ്ട് തുക കൂട്ടും. പത്തനംതിട്ടയിലെ ചില സ്കൂളുകളില്‍ വാങ്ങുന്ന തുക ഞെട്ടിക്കുന്നതാണ്. പേരിനോടൊപ്പം ചിലര്‍ ഇന്റര്‍നാഷണല്‍ എന്ന് ചേര്‍ക്കും. വിദേശ രാജ്യങ്ങളിലും നിരവധി സ്കൂളുകള്‍ ഉണ്ടെന്ന തോന്നല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഉണ്ടാക്കുകയാണ് ലക്‌ഷ്യം. സ്കൂളുകളിലെ എല്ലാ കാര്യങ്ങളും അന്താരാഷ്‌ട്ര നിലവാരത്തില്‍ ആണെന്ന് ഇവര്‍ പറയുമെങ്കിലും ഇതൊക്കെ വെറും തട്ടിപ്പെന്ന് പിന്നീടെ രക്ഷിതാക്കള്‍ക്ക് മനസ്സിലാകൂ. കൊച്ചു കുട്ടികള്‍ക്ക് ടോയ്‌ലറ്റില്‍ പോകുന്നതിന് ടോക്കണ്‍ വരെ നല്‍കുന്ന സ്കൂളുകള്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ട്. സ്കൂള്‍ അധികൃതര്‍ കനിയാതെ ഒന്നു മൂത്രം ഒഴിക്കാന്‍പോലും കൊച്ചു കുട്ടികള്‍ക്കാവില്ല. ചുരുക്കത്തില്‍ കലാലയം വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു ശരശയ്യയായി മാറുകയാണ്.

സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്ക്കൂളുകളും എണ്ണായിരം മുതൽ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. കൊവിഡ് മൂലം മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തിൽ ഇവർ മടിയൊന്നും കാണിച്ചിട്ടില്ല. കുട്ടികൾ സ്ക്കൂളിൽ എത്തുന്നതിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഓൺ ലൈൻ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദശം. അതും ഒന്നോ രണ്ടോ മണിക്കൂർ മാത്രം. ഓൺ ലൈൻ ക്ലാസുകൾക്കായി കമ്പ്യൂട്ടറും മൊബൈലുമൊക്കെ വാങ്ങി മാതാപിതാക്കൾ ഇപ്പോൾ തന്നെ കടക്കെണിയിലാണ്. സ്ക്കൂൾ തുറക്കാത്തതിനാൽ ഫീസ് അടക്കാൻ സാവകാശം ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇതെല്ലാം തെറ്റി.

സ്ക്കൂളിലെ അനുബന്ധ സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കാത്തപ്പോൾ ഫീസ് വാങ്ങരുതെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം. പലയിടത്തും അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു. സ്വകാര്യ മാനേജ്മെൻറുകൾക്കൊപ്പം കേന്ദ്രീയ വിദ്യാലയവും ഫീസ് അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് വർദ്ധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. വിദ്യാലയ വികാസ് നിധി എന്ന പേരിലാണിത് ഈടാക്കുന്നത്. ഫീസിനു പുറമെ പുസ്തകവും മറ്റും വാങ്ങാൻ പണം വേണം. വരുമാനം ഇല്ലാതായതോടെ എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷകർത്താക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...