ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ മരിച്ചു വീണത് 9 കുടിയേറ്റ തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്ന ശ്രമിക് ട്രെയിനുകളില്‍ വെച്ച് ഇതുവരെ 9 പേര്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വിശപ്പും ദാഹവും മൂലം കുടിയേറ്റ തൊഴിലാളിയായ ഒരു സ്ത്രീ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തളര്‍ന്നുവീണ് മരിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ട്രെയിനുകളിലെ മരണങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞദിവസം മുംബൈയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന ശ്രമിക് ട്രെയിനിലും രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മിക്ക ട്രെയിനുകളിലും വെള്ളവും ഭക്ഷണവുമില്ലാത്തത് യാത്രക്കാരെ പ്രശ്നത്തിലാക്കിയിരുന്നു. ഇന്നലെ മൊത്തം ഏഴ് മരണങ്ങള്‍ ട്രെയിനുകളിലുണ്ടായെന്നും ചില റിപ്പോര്‍‌ട്ടുകള്‍ പറയുന്നുണ്ട്. കടുത്ത ചൂടാണ് ട്രെയിനുകളോടുന്ന മിക്കയിടത്തും. യാത്രക്കിടയില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നുമില്ല. ഗുജറാത്തില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ട വണ്ടിയിലുണ്ടായിരുന്ന ഒരു 23 കാരി മരിച്ചുവീഴുകയും അവരുടെ ചെറിയ പ്രായമുള്ള കുഞ്ഞ് മൃതദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിഹാറിലെ മുസാഫര്‍പൂര്‍ സ്റ്റേഷനിലാണ് ഈ സംഭവം അരങ്ങേറിയത്. യാത്രയിലുടനീളം തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്ന് കുടുംബം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....