Friday, May 2, 2025 8:48 am

നാസിക്കിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ബസിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : നാസിക്കിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ബസിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വൻ പോലീസ് സന്നാഹം അപകട സ്ഥലത്തുണ്ട്. നാസിക്-ഔറംഗബാദ് ഹൈവേയിൽ പുലർച്ചെയായിരുന്നു അപകടം. ഔറംഗബാദിൽ നിന്ന് നാസിക്കിലേക്ക് പോവുകയായിരുന്ന ആഡംബര ബസാണ് അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യാത്രക്കാരെ ആംബുലൻസുകളിൽ ആശുപത്രികളിലെത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങളും പരിക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്‌ടറുടെ സ്ഥിരീകരണം എത്തിയാൽ മാത്രമേ മരണസംഖ്യ സംബന്ധിച്ചുള്ള യഥാർത്ഥ കണക്ക് വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

ബസ് അപകടത്തിൽ പെട്ടതിനു പിന്നാലെ തീ പടരുകയായിരുന്നു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിയിരുന്നതായി പോലീസ് പറയുന്നു. രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ നാസിക് സിവിൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

0
ഉദയ്പൂർ : പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം

0
ന്യൂഡൽഹി : നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ...

തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

0
ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു....

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

0
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന...