ടിപ്പു എക്‌സ്പ്രസ് ഇനി  വോഡയാർ എക്‌സ്പ്രസ് എന്ന് അറിയപ്പെടും

For full experience, Download our mobile application:
Get it on Google Play

മൈസൂരു  : ബംഗളൂരു-മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി  വോഡയാർ എക്‌സ്പ്രസ് എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. തൽഗുപ്പ-മൈസൂരു എക്‌സ്പ്രസിന്‍റെ പേര് കുവേംപു എക്‌സ്പ്രസ് എന്നും പുനർനാമകരണം ചെയ്തു. ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളിയിൽ ജനിച്ച പ്രശസ്ത കവിയാണ് കുവേംപു.

തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യർഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് ഈവർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു. വോഡയാർ രാജവംശം റെയിൽവേയ്ക്കും മൈസൂരുവിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. പേര് മാറ്റിയതിൽ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മൈസൂരു-ബെംഗളൂരു പാതയിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് വണ്ടിയാണ് ടിപ്പു എക്‌സ്പ്രസ്. ടിപ്പു സുൽത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്‍റെ പേര് നൽകിയിരുന്നത്. രാവിലെ 11.30-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടർന്ന് ബംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവിൽ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...