യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; 11 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നാസിക് : സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൽഗാവിലെ ജാംനർ താലൂക്കിലെ ഫത്തേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് സംഭവം. 11 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കും യുവതിക്കും തമ്മിൽ പരസ്പരം പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു സംഘം. ഒരേ സമുദായത്തിൽപ്പെട്ടവരായതുകൊണ്ട് ഇരുകൂട്ടർക്കും തമ്മിൽ പരിചയമുണ്ടായിരുന്നെന്നാണു പോലീസ് പറയുന്നത്. സ്ത്രീയെ ഭീഷണിപ്പെടുത്തിയ പ്രതികളിൽ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റുള്ളവർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജൂൺ 25-ന് പ്രതികളിലൊരാൾ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നതായി മനസ്സിലാക്കിയതിനെത്തുടർന്ന് യുവതി തിങ്കളാഴ്ച ഫത്തേപൂർ പോലീസിനെ സമീപിക്കുകയും പ്രതികൾക്കെതിരെ പരാതി നൽകുകയുമായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...