Saturday, April 20, 2024 11:45 am

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാടകശാല സദ്യ നടന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: പാല്‍പ്പായസത്തിന്റെ മാധുര്യവുമായി ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാടകശാല സദ്യ നടന്നു. ഒന്‍പതാം ഉത്സവദിവസമായ ഇന്ന് നടന്ന നാടകശാല സദ്യയില്‍ പങ്കെടുക്കാനും ഉത്സവച്ചടങ്ങുകൾ കണ്ട് സായൂജ്യമടയാനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കൊടും ചൂടിനെ അവഗണിച്ചും ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിലെത്തിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആചാര പെരുമകളോടെ സദ്യ വിളമ്പിത്തുടങ്ങിയത്. നാടകശാലയില്‍ 501 തൂശനിലകളിലായി 41 വിഭവങ്ങളാണ് വിളമ്പിയത്. നാടകശാല സദ്യയില്‍ പങ്കെടുത്ത് പുണ്യം നേടാനായി പുലര്‍ച്ചെ നാലു മുതല്‍ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: ആര്‍.അനന്തഗോപന്‍ ആദ്യ ഇലയില്‍ ചോറ് വിളമ്പി ഉദ്ഘാടനം നിര്‍വഹിച്ചു.

Lok Sabha Elections 2024 - Kerala

സദ്യ ഉണ്ട് കഴിഞ്ഞ ഭക്തര്‍ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവട് വെച്ച് ഊണുകഴിച്ച ഇല വലിച്ചെറിഞ്ഞു. തുടര്‍ന്ന് പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തന്‍ കുളം ഭാഗത്തേക്ക് നടന്നു. വഞ്ചിപ്പാട്ട് പാടി താളത്തോടൊപ്പം ചുവട് വെച്ച് തിരികെയെത്തുന്ന ഭക്തരെ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണും അമ്പലപ്പുഴ പോലീസ് സംഘവും പഴക്കുലയും പണക്കിഴിയും നല്കി സ്വീകരിച്ചു. കിഴക്കേ നടയിലുളള ക്ഷേത്രക്കുളത്തില്‍ കുളിച്ച് കയറി നടയിലെത്തി തൊഴുത് ഭക്തര്‍ മടങ്ങുന്നതോടെ നാടകശാല സദ്യ ചടങ്ങുകള്‍ ഐതിഹ്യം പൂര്‍ത്തിയായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ – ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ തിരിച്ചറിയാന്‍ ഒരു സൂചനാബോർഡുപോലുമില്ല

0
അടൂര്‍ : അടൂർ - ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തികൾ ഏതെന്ന്...

നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ രാഹുൽ ഗാന്ധിയെ അ­​റ­​സ്റ്റ് ചെ­​യ്യാ​ത്ത­​ത് എ​ന്തു­​കൊ​ണ്ട് ; ഇ.​പി.​ജ­​യ­​രാ­​ജ​ന്‍

0
തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. കോ​ണ്‍­​ഗ്ര­​സ്...

എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്‍ വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് തുടങ്ങി

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററും...

യുക്രെയിനിൽ വീണ്ടും വ്യോമാക്രമണം ; എട്ട് പേർ കൊല്ലപ്പെട്ടു

0
കീവ്: യുക്രെയിനിലെ കിഴക്കൻ മേഖലയായ നിപ്രോപെട്രോവ്‌സ്‌കിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ...