ദേശീയ ആയുര്‍വേദ ദിനം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ 10-മത് ദേശീയ ആയുര്‍വേദ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 രാവിലെ ഒമ്പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മിനി ആയുര്‍വേദദിന സന്ദേശവും ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനില്‍ നിന്നു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റാലി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു ജോണ്‍സ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ വിഷയങ്ങളില്‍ ക്ലാസ്, ജീവിതശൈലിരോഗ നിര്‍ണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, ആയുര്‍വേദ എക്സ്പോ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.അഖില, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വിവിധ ആയുര്‍വേദ പ്രോജക്ടുകളുടെയും യൂണിറ്റുകളുടെയും ഉദ്ഘാടനവും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...