ദേശീയ രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും നടത്തി

For full experience, Download our mobile application:
Get it on Google Play

പാലാ : ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 B യൂത്ത് എംപവർമെന്റിന്റേയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ഗവ.പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും പാലാ ഗവ.പോളിടെക്നിക്ക്
കോളേജിൽ നടത്തി. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ ആനി അബ്രാഹം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം സന്ദേശം നൽകി. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ആർ റ്റി ഹരിദാസ് , ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സന്തോഷ് സി ജി, റോണിയ അബ്രാഹം, ഡോ. വി ഡി മാമച്ചൻ , സിസ്റ്റർ ബീൻസി എഫ് സി സി, സിസ്റ്റർ ബെൻസിറ്റാ എഫ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...