ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം നടത്തി ; വര്‍ണ വിസ്മയം തീര്‍ത്ത് ബാലചിത്രരചന മത്സരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദേശീയ ബാല ചിത്രരചനയുടെ ജില്ലാതല മത്സരം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലം കഴിഞ്ഞ് നാം ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും ഓളങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ ഉത്സാഹം വരയിലൂടെയും വര്‍ണങ്ങളിലൂടെയും പകരണം. ഓരോ ചിത്രവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ ചിത്രങ്ങള്‍ പോലെ ജീവിതവും വര്‍ണമായി മാറട്ടെ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അഞ്ച്-ഒന്‍പത്, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തിലും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, സംസ്ഥാന ശിശു ക്ഷേമ സമിതി പ്രതിനിധി ജ്യോതി, എംറ്റിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാജന്‍ ജോര്‍ജ്, ഹെഡ് മിസ്ട്രസ് സുമ എബ്രഹം, കണ്‍വീനര്‍ കൃഷ്ണകുറുപ്പ്, സജി വിജയകുമാര്‍, അജയകുമാര്‍, രാജേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...