ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷ പദവി നിയമനം : ബിജെപി നേതാവ് ഹർജിത് സിം​ഗ് ​ഗ്രെവാളിനെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : ബിജെപി നേതാവ് ഹർജിത് സിം​ഗ് ​ഗ്രെവാളിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചു. രണ്ടാം തവണയാണ് സിഖ് സമുദായത്തിൽ നിന്ന് ഒരാൾ ഈ സ്ഥാനത്തേക്ക് വരുന്നത്. തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് മുനവറി ബീ​ഗത്തെ വൈസ് ചെയർ പേഴ്സനായി നിയമിച്ചു. ക്രിസ്റ്റ്യൻ വിഭാ​ഗത്തിൽ നിന്നുള്ള പ്രതിനിധിയായി ​ഗോവയിലെ ബിജെപി മുൻ എംഎൽഎ ​ഗ്ലെൻ ഇ സൂസ ടിക്ലോയെയും തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ന്യൂനപക്ഷകാര്യ മന്ത്രാലയം ജൂലൈ 16-ന് വിജ്ഞാപനം പുറത്തിറക്കി. ചുമതലയേറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും ഹർജിത് സിം​ഗിന്റെ കാലാവധി. നേരത്തെ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനായിരുന്നു കമ്മീഷനിലെ ക്രിസ്ത്യൻ അം​ഗം. മുൻ ചെയർമാനായ ഇഖ്ബാൽ സിങ് ലാൽപുരയുടെ കാലാവധി 2025 ഏപ്രിലിൽ അവസാനിച്ചതിനെ തുടർന്ന് ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ഗ്രെവാളിന്റെ നിയമനം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാൽ അദ്ധ്യക്ഷ നിയമനമെന്നാണ് വിവരം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...