ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും പട്ടിക വർ​ഗക്കാർക്ക് എതിരായ കേസുകളിലും കുത്തനെ വർധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ 2022 നെ അപേക്ഷിച്ച് 31.2% വർധിച്ചു, പകുതിയിലധികവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. എസ്ടി വിഭാ​ഗക്കാർക്കെതിരായ കേസുകളിൽ ഒരു വർഷത്തിനിടെ 28.8% വര്‍ധനവാണ് ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും കൂടുതൽ മണിപ്പൂരിലാണ്. 2023 ൽ രാജ്യത്ത് ഒരു മണിക്കൂറിനിടെ മൂന്ന് കൊലപാതകം, മൂന്ന് പീഡന കേസുകൾ, 10 സൈബർ കുറ്റകൃത്യങ്ങൾ വീതം സംഭവിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ കുറ്റകൃത്യങ്ങളിൽ 7.2% വർധനവുണ്ടയി. കൊലപാതക കേസുകൾ 2.8% കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസുകൾ 5.6% കൂടി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 0.7% കൂടി. ഇതില്‍ 29 ശതമാനം കേസുകളും ഭർത്താവിന്‍റെയും ബന്ധുക്കളുടേയും മര്‍ദനവുമായി ബന്ധപ്പെട്ടാണ്. കുട്ടികളെ ഉപദ്രവിച്ച കേസുകളിൽ 9.2% വർധനവുണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലാണ്. 95.6 ശതമാനം. ന​ഗരങ്ങളിൽ ഏറ്റവും കൂടുതൽ കേസുകളില് കുറ്റപത്രം സമർപ്പിച്ചത് കൊച്ചിയിൽ. 97.2 ശതമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...