ദേശീയ വിരവിമുക്ത ദിനം ഫെബ്രുവരി 8ന് ജില്ലയില്‍ രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് ഗുളിക നല്‍കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ വിരവിമുക്ത ദിനമായ ഫെബ്രുവരി എട്ടിന് ജില്ലയിലെ 199475 കുട്ടികള്‍ക്ക് വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ഒന്നു മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ക്കാണ് സൗജന്യമായി ഗുളിക വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐസി.എസ്.ഇ, കേന്ദ്രീയവിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററിലെയും കുട്ടികള്‍ക്കുമാണ് ഗുളിക വിതരണം ചെയ്യുന്നത്. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉച്ചഭക്ഷണത്തിനുശേഷമാണ് വിരനശീകരണ ഗുളിക കഴിക്കേണ്ടത്. ഒന്നു മുതല്‍ രണ്ട് വയസുവരെ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മില്ലിഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ വെളളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. 2 വയസ് മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ ഒരു ഗുളിക (400 മില്ലിഗ്രാം) ചവച്ചരച്ച് കഴിച്ചശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളം കൂടി കുടിക്കണം. പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. പനി, മറ്റസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ രോഗം ഭേദമായ ശേഷമോ, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമോ ഗുളിക കഴിക്കാം. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ ഈ മാസം 15-ന് ഗുളിക കഴിക്കണം.

മണ്ണില്‍ കളിക്കുന്നതിലൂടെയും വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇവയെല്ലാം കുട്ടികളുടെ പഠനമികവിനെയും, കായികശേഷിയെയും ബാധിക്കാം. ഇതൊഴിവാക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരമരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്. കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും രോഗപ്രതിരോധശേഷിയും പഠനശേഷിയും വര്‍ധിപ്പിക്കുന്നതിനും എല്ലാ കുട്ടികളും ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...