ദേശീയ മത്സ്യ കര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ സുസ്ഥിരമായ വളര്‍ച്ചയും മല്‍സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ദേശീയ മല്‍സ്യകര്‍ഷക ദിനം ആചരിച്ചു. മാരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ നടന്ന പരിപാടി അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍ നായര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, അംഗം തോമസ് എബ്രഹാം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, പോളച്ചിറ ദേശീയ മത്സ്യ വിത്തുല്‍പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, മല്‍സ്യകര്‍ഷകര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മല്‍സ്യകര്‍ഷകരുടെ ബ്ലോക്ക്തല ശില്‍പ്പശാല, അക്വാകള്‍ച്ചര്‍ ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ച് തിരുവല്ല ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശില്‍പ പ്രദീപ് വിശദീകരിച്ചു. ജില്ലയിലെ മികച്ച 11 മല്‍സ്യ കര്‍ഷകരെ ആദരിച്ചു. ഉള്‍നാടന്‍ മത്സ്യ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും മല്‍സ്യകൃഷി മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും പരിപാടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...