സംസ്ഥാനത്തെ ബിജെപിക്കും ഐടി സെല്ലിനുമെതിരെ വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സംസ്ഥാനത്തെ ബിജെപിക്കും ഐടി സെല്ലിനുമെതിരെ ഒളിയമ്പുമായി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ. ദേശീയ നേതൃത്വം കേരളത്തിൽ ഏറെ സമയം ചിലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്ന ധ്വനിയോടെയാണ് ദേശീയ ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്. തമിഴ്നാട്ടിലെയും കേരളത്തിലെയും പാർട്ടി കാര്യകർത്താക്കളേയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെറും 36 മണിക്കൂർ മാത്രമാണ് തമിഴ്നാട് സന്ദർശിച്ചത്. എന്നാൽ കേരളത്തിൽ 60 മുതൽ 70 ദിവസം വരെ എത്തുകയും നൂറുകണക്കിന് യോഗങ്ങൾ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ബിജെപി ഐടി സെല്ലിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ പോര് രൂക്ഷമായ പശ്ചാത്തലത്തിലാണ് അഗർവാളിന്റെ വിമർശനം. കേരളത്തിലെ ഐടി സെൽ നിർജീവമെന്നാണ് പ്രധാന പരാതി. മൂന്ന് വർഷം കൊണ്ട് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്നിലായി.

ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പേജ് ഇപ്പോൾ സിപിഐഎം കേരളയേക്കാൾ പുറകിലാണെന്നും വിമർശനമുണ്ട്. പോസ്റ്റുകൾക്ക് ലൈക്കുകളും റീച്ചുകളും ലഭിക്കുന്നില്ല. ക്രിയാത്മകമായ ഒരു പരിപാടിയും ബിജെപി കേരള പേജിൽ വരുന്നില്ല. പാർട്ടിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഐടി സെല്ലിന് കഴിയുന്നില്ല. കെ സുരേന്ദ്രൻ കൊണ്ടുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പോലും ബിജെപി ഐടി സെൽ ഏറ്റെടുത്തില്ലെന്നുമാണ് മറ്റ് വിമർശനങ്ങൾ. ബിജെപിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഒരു പിആർ കമ്പനിയാണ്. 12 കോടി രൂപ മുടക്കി ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘വാരാഹി’ എന്ന കമ്പനിയെ നിയോഗിച്ചത് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...