ദേശീയപാതാ വികസനം : വഴിമുടക്കി അതോറിറ്റി , അനുവദിച്ച തുക തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ദേശീയപാതാ വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന്‍റെ വില നിർണ്ണയത്തിൽ പരാതിയുമായി ദേശീയപാതാ അതോറിറ്റി. കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് വില്ലേജുകളിൽ നിശ്ചയിച്ച വില കൂടുതലാണെന്ന് കാണിച്ച് അനുവദിച്ച തുക തടഞ്ഞുവച്ചു. ആറ് മാസം പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.

കാസര്‍കോട്, അടുക്കത്ത്ബയൽ, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരത്തെ ചൊല്ലിയാണ് തർക്കം. മൂന്ന് വില്ലേജുകളിലെ ഇരുന്നൂറോളം ഉടമകൾക്ക് ഭൂമി വിലയും നഷ്ട പരിഹാരവും ഉൾപ്പെടെ 64 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു. പിന്നീട് കണ്ടത് ഭൂമി വില നിശ്ചയിച്ചത് കൂടിപ്പോയെന്ന് ആരോപിച്ച് ദേശീയപാതാ അതോറിറ്റി തന്നെ തടസ്സവാദം ഉന്നയിക്കുന്ന കാഴ്ചയാണ്.

ഉടമകൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച പണം കഴിഞ്ഞ ഓഗസ്റ്റ് 28 ന് തടഞ്ഞുവച്ചു. മാനദണ്ഡ പ്രകാരമാണ് വില നിശ്ചയിച്ചതെന്നും അപാകതകൾ ഇല്ലെന്നുമാണ് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥലമേറ്റെടുപ്പ് വിഭാഗം വ്യക്തമാക്കുന്നത്.

ദേശീയപാതാ അതോറിറ്റി തന്നെ പരാതി നൽകിയതോടെ ഈ വില്ലേജുകളിലെ തുടർ നടപടികളെല്ലാം നിലച്ചു. ഇത് മറ്റ് പ്രവർത്തികളേയും ബാധിക്കുന്ന സാഹചര്യമാണ്. ഇതുവരേയും പരിഹാരമാകാത്തതോടെ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടു. ഉടമകൾക്ക് പണം അനുവദിക്കാനുള്ള ഉത്തരവിൽ സ്റ്റേ ഇല്ലാതിരിക്കെ തടഞ്ഞ് വെക്കാനാകില്ലെന്നാണ് കളക്ടറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്തും നൽകി.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അവസാനഘട്ടത്തിലുണ്ടായ തർക്കം ഭൂമി നൽകിയവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദേശീയപാതവികസനം ആദ്യഘട്ടത്തിൽ ഏറെ മുന്നോട്ട് പോയ ജില്ലയാണ് കാസര്‍ഗോഡ്. ആദ്യ റീച്ചിൽ നിർമ്മാണം തുടങ്ങേണ്ട ഇവിടെ ഇപ്പോഴും തർക്കം അവസാനിക്കാത്തത് പദ്ധതിയെ ബാധിക്കുമെന്നാണ് ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...