Thursday, July 3, 2025 9:50 pm

സ്ഥാനാര്‍ഥി ഹെലികോപ്റ്ററില്‍ പറന്നിറങ്ങി – ദേശീയ നേതാക്കള്‍ മുക്കിനും മൂലയിലും എത്തി ; എന്നിട്ടും മഞ്ചേശ്വരത്ത് താമര വിരിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

കാസർകോട് : വൻ സന്നാഹത്തോടെ ഹെലികോപ്റ്ററിലടക്കം പറന്നിറങ്ങിയും ദേശീയ–കർണാടക നേതാക്കളെ ഇറക്കിയും നടത്തിയ പ്രചാരണത്തിനു ശേഷവും മഞ്ചേശ്വരത്തു ബിജെപി സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വിജയിക്കാനാവാഞ്ഞതു പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. അവസാന നിമിഷമാണ് കോന്നിക്കു പുറമേ മഞ്ചേശ്വരത്തും കെ.സുരേന്ദ്രൻ മത്സരിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

ഇരു മണ്ഡലങ്ങളിലായി മത്സരിക്കുന്നത് ഒരു മണ്ഡലത്തിൽ മാത്രമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനു തടസമാകുമെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിൽ നിന്നടക്കം ഉയർന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെ ആദ്യ വരവ് ഹെലികോപ്റ്ററിൽ പറന്നത്തെത്തിയത് പ്രവർത്തകർക്കും നേതാക്കൾക്കും ആവേശമാക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം ചുരുങ്ങിയ ദിവസം മാത്രമായിരുന്നു കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണത്തിലുണ്ടായിരുന്നത്.

മറ്റു ദിവസങ്ങളിൽ കോന്നിയിലായിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ആർഎസ്എസ്–ബിജെപി സംഘം മണ്ഡലത്തിന്റെ അതിർത്തി പഞ്ചായത്തുകളിലെ വീടുകളിൽ യുവജന–വിദ്യാർഥി–മഹിള സ്ക്വാഡുകൾ ഇറങ്ങി വോട്ട് അഭ്യർഥിക്കുകയായിരുന്നു. ഓരോ വീടുകളിൽ മണിക്കൂറോളം വിനിയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

കർണാടകയിലെ സംഘ് പ്രവർത്തകർക്കായിരുന്നു മഞ്ചേശ്വരത്തെ എൻഡിഎയുടെ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുക്കാൻ പിടിച്ചത്. തെരഞ്ഞെടുപ്പിനായി രംഗത്തിറങ്ങിയ കർണാടക നേതാക്കൾ ഉൾപ്പെടെയുള്ളവർ സുരേന്ദ്രൻ ജയിക്കുമെന്ന റിപ്പോർട്ടാണ് നേതൃത്വത്തിനു കൈമാറിയത്. എന്നാൽ ചെറിയ വോട്ടിനു പരാജയപ്പെട്ടത് കർണാടക നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...