ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയകുഷ്ഠ രോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കുഷ്ഠരോഗ വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും തിരുവല്ലയില്‍ നടന്നു. തിരുവല്ലതാലൂക്ക് ആശുപത്രിയില്‍ നിന്നാരംഭിച്ച ബോധവല്‍ക്കരണറാലി തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ അനുജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷമോള്‍ അശോകന്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചാത്തങ്കരി ഡോ.എസ്.ശാലിനി , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ,ടെക്നിക്കല്‍അസിസ്റ്റ് കെ.പി ജയകുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ആബിദാബീവി, പുഷ്പഗിരി മെഡിക്കല്‍ കോളജിലെയും തിരുവല്ല മെഡിക്കല്‍മിഷന്‍ ആശുപത്രിയിലെയും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവ ശ്രദ്ധിക്കാം
സ്പര്‍ശനശേഷി കുറഞ്ഞ നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകള്‍,കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും വീര്‍ത്തു തടിച്ചതും വേദനയുള്ളതുമായ നാഡികള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മൈക്കോ ബാക്ടീരിയം ലെപ്രെയാണ് കുഷ്ഠരോഗമുണ്ടാക്കുന്ന രോഗകാരി. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായുവിലൂടെയാണ് രോഗം പകരുന്നത്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ അംഗവൈകല്യം ഒഴിവാക്കി രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗത്തിനുള്ള ചികിത്സ സൗജന്യമായി ലഭ്യമാണെന്നും തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നീളുന്ന ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...