Sunday, March 30, 2025 10:16 am

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ). ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയരും. വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്. 50 ശതമാനം വരെ  മരുന്നുകളുടെ വില വർദ്ധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരത്തെ 2019ലുെ 2021ലും സമാനമായ രീതിയിൽ വില വർദ്ധിപ്പിച്ചിരുന്നു. ബെൻസിൽ പെൻസിലിൻ ഐയു ഇൻജക്ഷൻ, അട്രോപിൻ ഇൻജക്ഷൻ, സ്ട്രെപ്റ്റോമൈസിൻ 750 1000 എംജി, സാൽബുട്ടമോൾ ടാബ്‍ലെറ്റ്, പൈലോകാർപൈൻ, സെഫാഡ്രോക്‌സിൽ ടാബ്‍ലറ്റ് 500 എംജി, ഡെസ്‌ഫെറിയോക്‌സാമൈൻ 500 എംജി, ലിഥിയം ടാബ്‍ലെറ്റ് 300 എംജി എന്നിവയാണ് വില വർദ്ധിക്കുന്ന മരുന്നുകൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലവുംതിട്ട മലനട കെട്ടുകാഴ്ച്ച നാളെ

0
ഇലവുംതിട്ട : മലനടയിലെ പ്രസിദ്ധമായ കെട്ടുകാഴ്ച്ച നാളെ നടക്കും. മലനട,...

പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി

0
നാഗ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി പദവിയിൽ...

ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പകൽ പടയണി ഇന്ന് നടക്കും

0
തിരുവല്ല : കദളിമംഗലം പടയണിയിലെ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പകൽ പടയണി...