Wednesday, December 18, 2024 4:56 am

സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം ; പുരസ്‌കാരങ്ങൾ – മികച്ച വാർഷിക റിപ്പോർട്ട്, മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്‌കാവുമാണ് ഇത്തവണ സിഎംഎഫ്ആർഐക്ക് ലഭിച്ചത്.

2020ലെ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെ അടസ്ഥാനമാക്കി പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിനാണ് പുരസ്‌കാരം. ഒരിക്കൽ ലഭിച്ചാൽ പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് മാത്രമാണ് ഒരു സ്ഥാപനത്തെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയും സിഎംഎഫ്ആർഐ ഈ നേട്ടം സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.

സിഎംഎഫ്ആർഐയിലെ പി എച്ച് ഡി ഗവേഷക ഡോ.എം.അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കടൽപായലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധമാണ് അനുശ്രീയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കാജൽ ചക്രവർത്തിക്ക് കീഴിലായിരുന്നു ഗവേഷണം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും വെള്ളിമെഡലുമടങ്ങുന്നതാണ് പുരസ്‌കാരം. ഐസിഎആറിന് കീഴിലുള്ള ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സിഎംഎഫ്ആർഐ പുരസ്‌കാരനേട്ടം കൈവരിച്ചത്. 2020ൽ ഐസിഎആറിന് കീഴിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരം സിഎംഎഫ്ആർഐ നേടിയിരുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

0
തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി....

ഫിഷ് ടാക്സോണമിയിൽ സിഎംഎഫ്ആർഐയുടെ ഹ്രസ്വകാല കോഴ്സ്

0
കൊച്ചി: സമുദ്രജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ടാക്സോണമി പഠനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

കുന്നംകുളം കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

0
തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുക്കുകയും...

അഷ്ടമുടി കക്കയുടെ ഉൽപാദനം കുറയുന്നു ; പുനരുജ്ജീവന പദ്ധതിയുമായി സിഎംഎഫ്ആർഐ

0
കൊച്ചി : പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉൽപാദനം...