പത്തനംതിട്ട : കാതോലിക്കേറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമും നഷാ മുക്ത് ഭാരത് അഭിയാനും സംയുക്തമായി എന്‍.എസ്.എസ്.ദേശീയ ദിനാചരണം നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറക്കുന്നതിന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ 2026-27 വര്‍ഷത്തെ ജില്ലാതല ക്യാമ്പയിന്‍റെ ഭാഗമായി നടന്ന പരിപാടി ആന്‍റോ ആന്‍റണി എം.പി.ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആശ മോഹന്‍രാജ്, എന്‍.എസ്.എസ്. ജില്ല കോര്‍ഡിനേറ്റര്‍ ഡോ.ജി.രാജശ്രീ, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ ജെ.ഷംല ബീഗം, കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റെനി പി.വര്‍ഗീസ്, എം.ജി.യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.കെ.മോഹന്‍രാജ്, ഡോ.അനിത പ്രകാശ്, സെനറ്റ് അംഗം ഡോ.എസ്.സജിത ബാബു, വി.എച്ച്.എസ്.സി. – എന്‍.എസ്.എസ്. ജില്ല കോര്‍ഡിനേറ്റര്‍ ഷൈനി ജോസഫ്, എച്ച്.എസ്.എസ്. – എന്‍.എസ്.എസ്. ജില്ല കോര്‍ഡിനേറ്റര്‍ എ.അരുണ്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അഫ്‌സല്‍ ആനപ്പാറ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ലാഷ് മോബ്, സ്‌കിറ്റ്, തുഫാന്‍ കമാന്‍ഡോകളുടെ മെഗാ വാക്കത്തോണ്‍ എന്നിവ നടന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍മാരും ഉള്‍പ്പടെ 2500 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.































