പത്തനംതിട്ട : ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗശേഷിയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ‘വിജയഗാഥ 2025’ എന്ന പേരിൽ ഒരു മാസക്കാലത്തെ എൽ.എസ്.എസ്. / യു. എസ്.എസ് പരിശീലനം പൂർത്തിയാക്കിയ ശേഷം ഇന്ന് പത്തനംതിട്ട ജില്ലയിൽ മാതൃകാ പരീക്ഷകൾ നടത്തി. പൊതു വിദ്യാഭ്യാസ വകു പ്പ് നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകൾ ജനുവരി മുതൽ നടന്നുവരികയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള പ്രഗൽഭരായ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുകയും കുട്ടികളുടെ സംശയനിവാരണവും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തുകയുമാണ് ചെയ്തു വന്നിരുന്നത്. ഇതിൻറെ ഭാഗമായി 17/2/2025 ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഎസ്എസ്- യുഎസ്എസ് മാതൃക പരീക്ഷകൾ നടത്തി. ആയിരത്തിലധികം കുട്ടികൾ ഈ പരീക്ഷയിൽ പങ്കെടുത്തു.
ഒ.എം.ആർ ഷീറ്റുപയോഗമുൾപ്പെടെ ചിട്ടയായി നടന്ന മാതൃകാ പരീക്ഷ കുട്ടികൾക്ക് അടുത്താഴ്ച നടക്കുന്ന സംസ്ഥാന സർക്കാർ പരീക്ഷയ്ക്ക് ഉള്ള മുന്നൊരുക്കത്തിന് എറെ സഹായകരമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഓൺലൈൻ രജിസ്ട്രേഷനും ചിട്ടയായ മുന്നൊരുക്കങ്ങളും നടത്തിയതിനാൽ സമയബന്ധിതമായി പരീക്ഷ നടന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് മനോജ് ബി നായർ ജനറൽ സെക്രട്ടറി വിഭുനാരായൺ സംസ്ഥാന സമിതി അംഗങ്ങളായ മനോജ് ബി, ജി.സനൽകുമാർ, എസ് ഗിരിജാദേവി, മുൻ പ്രസിഡൻ്റ് അനിത ജി. നായർ, വൈസ് പ്രസിഡൻറ് രതീഷ് ആർ നായർ, ജോയിന്റ് സെക്രട്ടറി ചന്ദ്രലേഖ. എസ്,
പ്രൈമറി വിഭാഗം ജോയിൻ്റ് കൺവീനർ ബിജിലി എം.പി, വനിതാ വിഭാഗം ജോയിൻ്റ് കൺവീനർ വിമല എം.ആർ, എന്നിവരുടേയും മറ്റ് സബ്ജില്ലാ ഭാരവാഹികളുടേയും നേതൃത്വത്തിലാണ് പരീക്ഷകൾ നടന്നത്.