Tuesday, July 1, 2025 10:46 pm

ബംഗാള്‍ സംഘര്‍ഷം ; സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു – ദേശീയ വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത:  ബംഗാള്‍ സംഘര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ബംഗാളില്‍ സന്ദര്‍ശനം നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമര്‍പ്പിക്കും. പല സ്ത്രീകള്‍ക്കും ബലാത്സംഗ ഭീഷണികള്‍ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവര്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. പശ്ചിം മേദിനിപുരില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മീഷന്‍ കണ്ടു. അക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കും വരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.

അതേസമയം സംഘര്‍ഷത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പോലീസ് നടപടി ആരംഭിച്ചു. വ്യാജസന്ദേശങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ഹെല്‍പ‌്‌ലൈന്‍ നമ്പറും ഇ-മെയില്‍ വിലാസവും സജ്ജമാക്കി. മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വനിതാ നേതാക്കള്‍  ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ കാണും. വാനതി ശ്രീനിവാസന്‍ അടക്കം വനിതാ നേതാക്കളെ ഇന്നലെ കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റു ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...