തിരുവനന്തപുരം : കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് ദേശീയ മഹിള ഫെഡറേഷന്‍ കമ്മീഷനെ സമീപിക്കുന്നത്.
കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസം സ്പീക്കര്‍ നിയമസഭയില്‍ പിസി ജോർജ്ജിനെ ശാസിച്ചിരുന്നു. കന്യാസ്ത്രീമാർ ജോർജിനെതിര സ്പീകർക്ക് നൽകിയ പരാതിയിലാണ് നടപടി. 2013 ൽ കെ ആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചപ്പോഴും പി സി ജോർജ്ജിനെ സഭ ശാസിച്ചിരുന്നു. ഒന്നിലധികം തവണ സഭ ശാസന ഏറ്റുവാങ്ങിയ ഒരാൾ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷൻ വ്യക്തമാക്കി.
പീഡനത്തിനിരയായ കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിസി ജോര്‍ജ്ജ് ഹാജരായിരുന്നില്ല.