പെട്ടെന്ന് പരിഹരിക്കാവുന്ന കര്‍ഷക പ്രശ്‌നം രൂക്ഷമാക്കുന്നത് മോദി ; വിമര്‍ശനവുമായി ബിജെപി നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍ : കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പഞ്ചാബ് ബി ജെ പിയില്‍ അസ്വാരസ്യം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് വെച്ചുനീട്ടുന്നതെന്ന് ബി ജെ പിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാനത്തെ നേതാവുമായ ലക്ഷ്മി കാന്ത ചൗള തുറന്നടിച്ചു.

അടുത്ത മാസം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് ബി ജെ പിയിലെ മറ്റ് നേതാക്കളും സമാന നിലപാടിലാണ്. പ്രതിഷേധം ഇത്ര നീണ്ടുപോകാന്‍ ഇടയാക്കരുതായിരുന്നുവെന്ന് മുന്‍ മന്ത്രി കൂടിയായ ലക്ഷ്മി കാന്ത പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.

കൊടുംശൈത്യത്തിലും അല്ലാതെയും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രിക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ദീര്‍ഘനാളായി സമാധാനപൂര്‍വം പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...