എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ നാളെ ശരദ് പവാറിനെ കാണും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. മാണി സി. കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈയ്ക്ക് പുറപ്പെടും. പാലാ സീറ്റ് നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശരദ് പവാറും സിപിഐഎം – സിപിഐ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തുന്നത്.

അതേസമയം കുട്ടനാട് സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കില്ലെന്ന് അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ സഹോദരന്‍ തോമസ് കെ. തോമസ് പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നേരത്തെ തന്നെ അംഗീകരിച്ചതാണ്. എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് ആവര്‍ത്തിച്ച തോമസ് കെ. തോമസ് പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും പറഞ്ഞു. മാണി സി. കാപ്പന്റെ പ്രതിഷേധം കൈയിലുള്ള സീറ്റ് നഷ്ടമാകുമ്പോള്‍ ആരും ചെയ്യുന്നതാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...