വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം : സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി

For full experience, Download our mobile application:
Get it on Google Play

വയനാട്: മേപ്പാടി എളംബിലേരിയിലെ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി. പരിശോധനയില്‍ സുരക്ഷയില്ലെന്ന് വ്യക്തമായെന്ന് കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

അംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള സ്ഥലത്താണ്. ഇത്തരത്തില്‍ അനധികൃതമായ മുഴുവന്‍ റിസോര്‍ട്ടുകളും പൂട്ടുമെന്ന് കളക്ടര്‍ അറിയിച്ചു. റിസോര്‍ട്ട് അനധികൃതമെന്ന് പഞ്ചായത്തും വ്യക്തമാക്കി. റിസോര്‍ട്ട് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്.

വന്യ മൃഗ ശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിച്ച്‌ ലാഭമുണ്ടാക്കുന്നു. ഇന്നലെ ആക്രമണം നടക്കുന്ന സമയത്ത് മുപ്പതോളം പേര്‍ സംഭവ സ്ഥലത്ത് ടെന്റുകളില്‍ കഴിഞ്ഞിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റ ഷഹാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...