മുംബൈ: ഇക്കഴിഞ്ഞ വാലെന്റൈന്‍ ദിനം ആഘോഷിക്കാനായി കൂട്ടുകാര്‍ക്കൊപ്പം വജ്രേശ്വരി ഉസ്ഗാവ് ലെക്ഡാമില്‍ നീന്താനിറങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ അരുണ്‍ നായരുടെ (24) മൃതദേഹമാണ് കണ്ടെടുത്തത്.
എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമായാണ് അരുണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയത്. കുറച്ചുദൂരം ചെന്നപ്പോള്‍ പെട്ടെന്ന് വെള്ളത്തിനടിയിലേക്കു താഴ്‌ന്നുപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ചുഴിയില്‍പെട്ടതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.
വസായ് വെസ്റ്റ് ചുല്‍ന ബാബോള റോഡില്‍ സംഗം ബില്‍ഡിംഗില്‍ താമസിക്കുന്ന ആലപ്പുഴ എടത്വ ചങ്ങങ്കരി ശ്രീവിലാസത്തില്‍ ഹരിഹരനന്ദന്‍ നായരുടെ മകനാണ് അരുണ്‍. രണ്ടു സഹോദരങ്ങള്‍. അമ്മ ജാന്‍സി.