Wednesday, July 2, 2025 6:28 am

സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം ; കായംകുളം സ്വദേശി റിയാദില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കായംകുളം സ്വദേശി മരിച്ചു. വരമ്പത്തു വീട്ടില്‍ ആഷിഖ് (25) ആണ് മരിച്ചത്. കൂട്ടുകാരുമൊപ്പം റിയാദ്​ എക്‌സിറ്റ് ഒമ്പതിലെ വിനോദ കേ​ന്ദ്രത്തിലെ (ഇസ്തിറാഹ) സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നര വര്‍ഷമായി സൗദിയിലുള്ള ആഷിഖ് ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. അല്‍ ഫുര്‍സന്‍ കമ്പിനിയിലെ ജീവനക്കാരാനായിരുന്നു. അവിവാഹിതനാണ്. പിതാവ് – മുഹമ്മദ്‌ സഫീര്‍. മാതാവ് – സജി മോള്‍. സഹോദരി – ഫാത്തിമ. മൃതദേഹം ആസ്​റ്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...