കേരള തീരത്തും നീല തിമിംഗലത്തെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള തീരത്തും നീല തിമിംഗലത്തെ കണ്ടെത്തി. വിഴിഞ്ഞത്ത് നീല തിമിംഗലത്തിന്റെ  ശബ്ദം രേഖപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീലത്തിമിംഗലത്തെ കേരള തീര്‍ത്ത് ആദ്യമായി നേരിട്ട് കാണുന്നത്. വിഴിഞ്ഞം സ്വദേശിയായ കപ്പല്‍ ജീവനക്കാരാണ് കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെയായി തിമിംഗലത്തെ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച വിഴിഞ്ഞത്ത് നിന്ന് ക്രൂ ചേഞ്ച് നടത്തി മടങ്ങിയ വിഴിഞ്ഞം സ്വദേശിയായ ലോറന്‍സ് ക്രിസ്റ്റലടിമയാണ് കൊച്ചി തീരത്തെ തിമിംഗല കുടുംബങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന രണ്ടിലധികം തിമിംഗലങ്ങള്‍ ഉണ്ടായിരുന്നെന്ന് ക്രിസ്റ്റലടിമ പറഞ്ഞു. കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണുകള്‍ ഉപയോഗിച്ച്‌ വിഴിഞ്ഞം തീരത്ത് നിന്ന് നേരത്തെ നീല തിമിംഗലത്തിന്റെ  ശബ്ദം രേഖപ്പെടുത്തിയിരുന്നു.

അതിന് പിന്നാലെയാണ് കൊച്ചി തീരത്ത് നിന്ന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെ തിമിംഗലത്തെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. കരയിലും കടലിലും വെച്ച്‌ ഏറ്റവും വലിയ ജീവിതായ നീലത്തിമിംഗലങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് ഉപജാതികളെങ്കിലും ഉണ്ടെന്ന് കരുതുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...