താലിബാനുമായി മുന്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ലംഘിച്ചു : മൈക്ക് പെന്‍സ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ ഡിസി : താലിബാനുമായി മുന്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച കരാര്‍ ബൈഡന്‍ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കുറ്റപ്പെടുത്തി. അമേരിക്കന്‍ മിലിട്ടറിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടരുത്, ഭീകര്‍ക്ക് സുരക്ഷിതമായ താവളമുണ്ടാക്കാന്‍ അനുവദിക്കരുത്.

പുതിയൊരു സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഫെബ്രുവരി 2020 ല്‍ പ്രസിഡന്റ്  ട്രമ്പ്  താലിബാനുമായി ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിക്കാതെ നിലനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കാമെന്നും ട്രമ്പ്  താലിബാന് ഉറപ്പു നല്‍കിയിരുന്നു. ബൈഡന്‍ ഈ കരാര്‍ ലംഘിക്കുകയും സൈന്യത്തെ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ പിന്‍വലിക്കുകയും ചെയ്തത് ഗുരുതര കൃത്യവിലോപമാണ് – പെന്‍സ് പറഞ്ഞു.

ആയിരക്കണക്കിന് അമേരിക്കക്കാരാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ താലിബാന്‍ ഏര്‍പ്പെടുത്തിയ ചെക്ക് പോസ്റ്റില്‍ തടയപ്പെട്ടിരിക്കുന്നത്. കാബൂളിനു സമീപം ഇപ്പോള്‍ തന്നെ 5000ത്തിനും പതിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ കഴിയുന്നു. ഇവര്‍ക്ക് സുരക്ഷിത്വം നല്‍കുവാന്‍ അമേരിക്കന്‍ സൈനികര്‍ക്കു കഴിയുന്നില്ലെന്നും അവര്‍ സമ്മതിക്കുന്നു.

ട്രമ്പ്  താലിബാനുമായി ഉണ്ടാക്കിയ കരാറിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ  അംഗീകാരമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ സ്ഥിരത ഉണ്ടാക്കാന്‍ കഴിഞ്ഞതായും പതിനെട്ടു മാസം ഒരു അമേരിക്കന്‍ സൈനികനും മരണപ്പെട്ടിട്ടില്ലെന്നും പെല്‍സ്  പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...