ദമാം: മലയാളിയെ അല്‍ഖോബാറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജന്‍ (52) ആണ് മരിച്ചത്. 19 വര്‍ഷമായി സൗദിയിലുള്ള ജയകുമാര്‍ ഒമ്ബത് വര്‍ഷമായി പ്രമുഖ കമ്പനിയായ ‘അപകില്‍’ പ്രൊജക്റ്റ് മാനേജരായി ജോലിചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ് ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്നയാള്‍ രാവിലെ ജോലിക്ക് പോകുേമ്ബാള് ആശുപത്രിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലകസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റജിമോള്‍. മകന്‍: ജിതിന്‍. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.