തൃശൂർ : ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ കൊടുങ്ങല്ലൂർ സ്വദേശിനി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം നേടി. ഇന്ത്യയിൽ പ്രാക്ടിസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായി. പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത അവൾ ഹൗസ് സർജൻസി കൂടി കഴിഞ്ഞാൽ പ്രചോദനം പകരുന്ന അതിജീവനത്തിന്‍റെ ആൾരൂപമാകും.
ചൈനയിലെ വുഹാനിൽ മെഡിസിനു പഠിക്കുന്ന മലയാളി വിദ്യാർഥിനിക്കു തൃശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചത് 2020 ജനുവരി 30നാണ്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ്. കോവിഡ് സുഖപ്പെട്ടശേഷവും അവൾ നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കു തിരികെപ്പോകാനാകാതെ നേരിട്ടുള്ള പഠനം മുടങ്ങി. ഓൺലൈൻ ക്ലാസിലൂടെയാണു പഠനം പൂർത്തിയാക്കിയത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.