കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോയിപ്രം സ്വദേശിയെ കോന്നിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോയിപ്രം സ്വദേശിയെ കോന്നിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കോഴ്സിൽ പങ്കെടുക്കുന്നതിനാൽ കൊല്ലം എസ്.പിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക അന്വേഷണ സംഘമാകും അന്വേഷണം നടത്തുക. കഴിഞ്ഞ മാർച്ച് 16നാണ് കോയിപ്രം സ്വദേശി സുരേഷിനെ കഞ്ചാവുപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തത്.

22ന് കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ പോലീസ് മർദ്ദനമുണ്ടായെന്ന് ആരോപണമുയർന്നു. കോന്നി മെഡിക്കൽ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റ കാര്യം സ്ഥിരീകരിച്ചു. തുടർന്ന് കോന്നി പോലീസ് അന്വേഷണം നടത്തുന്നിതിനിടെ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...