കുവൈറ്റ് സിറ്റി: കൊല്ലം കൊട്ടാരക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രത്നാകര ഭവന്‍ തിരിക്കണ്ണമംഗല്‍ വേലു ആചാരി രത്നാകരന്‍ (58) ഇന്നലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് വാഹനത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചത്.
കുവൈത്തില്‍ കാര്‍പെന്ററി ജോലിക്കാരനായിരുന്നു. ഭാര്യ അനിത. മക്കള്‍ : അമല്‍ രത്ന, അനല്‍ രത്ന. മൃതദേഹം കെഎംസിസി പ്രതിനിധികളായ ഹാരിസ് വള്ളിയോത്ത്, ഗഫൂര്‍ വയനാട്, ശുക്കൂര്‍ ഏകരൂര്‍, സഹോദരന്‍ പ്രദീപിന്റെയും നേതൃത്വത്തില്‍ നടക്കുന്നു. ഏഴാം തീയതി കുവൈത് എയര്‍ വെയ്സില്‍ മൃതദേഹം നാട്ടിലെത്തിക്കും.