എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടര്‍ന്നേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടര്‍ന്നേക്കും. രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്‌ഡ് തുടര്‍ന്നേക്കുമെന്നാണ് വിവരം.

ബിനീഷിന്റെ സുഹൃത്ത് അല്‍ ജാസം അബ്‌ദുല്‍ ജാഫറിന്റെ നെടുമങ്ങാടുളള ബാങ്ക് ലോക്കര്‍ കേന്ദ്രീകരിച്ചുളള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറില്‍ നിന്ന് രേഖകളും പ്രമാണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കണ്ടെടുത്ത തെളിവുകള്‍ വിലയിരുത്തിയ ശേഷമാവും തുടര്‍ നടപടികള്‍. ബിനീഷിന്റെ വീട്ടിലെ പരിശോധനക്കിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്‌ ബാലാവകാശ കമ്മിഷന്‍ എടുത്ത കേസില്‍ തുടര്‍നടപടികളുണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമയും ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകാരനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നയാളുമായ അ‌ബ്‌ദുല്‍ ലത്തീഫ് ബംഗളൂരില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. മാതാവിന് കൊവിഡ് ബാധിച്ചതിനാല്‍ നിരീക്ഷണത്തില്‍ ആണെന്നും രണ്ടാംതിയതിക്ക്‌ ശേഷം ഹാജരാകാം എന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്. ഹാജരായാല്‍ ബിനീഷിന് ഒപ്പം ഇരുത്തി അബ്‌ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്‌തേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....