കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ.പി കോശി (73) അബൂദബിയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി :  കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ ജോലി ചെയ്തിരുന്ന കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ.പി കോശി(73) അബൂദബിയില്‍ നിര്യാതനായി. ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. ബാലജനസഖ്യത്തിലൂടെ ആര്‍ജിച്ച സംഘാടക പാടവം കുവൈത്തില്‍ ക്രൈസ്തവ ആത്മീയ കൂട്ടായ്മാ രംഗത്ത് ഫലപ്രദമായി വിനിയോഗിച്ച വ്യക്തിയാണ് കെ പി കോശി.

2009ല്‍ കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും ഡെപ്യുട്ടി  ജനറല്‍ മാനേജരായി വിരമിച്ച കെ പി കോശി അത്രയും ഉന്നത സ്ഥാനത്ത് എത്തിയ ആദ്യ മലയാളിയാണ്. കുവൈത്ത് നാഷണല്‍ ഇവാന്‍ജലിക്കല്‍ ചര്‍ച്ച്‌ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 30 സഭകളെ പ്രതിനിധീകരിക്കുന്ന കുവൈത്ത് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍(കെടിഎംസിസി) പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴഞ്ചേരിയിലെ പുന്നയ്ക്കാട് മലയില്‍ കൊറ്റന്‍കുളത്ത് ഫിലിപ്പ് ജോര്‍ജ് – ഏലിയാമ്മ ദമ്പതികളുടെ മകനായ കെ പി കോശി 1970 ഡിസംബര്‍ 31 നാണ് ജോലി തേടി കുവൈത്തിലെത്തിയത്. 2018ലാണ് യുഎഇയിലുള്ള മകന്റെയൊപ്പം കോശി അബൂദബിയിലേക്ക് താമസം മാറുന്നത്. കോട്ടയം കണ്ടപ്പള്ളില്‍ പരേതയായ സിസിലിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: ആഷിഷ് ഐപ്പ് കോശി, ആഷി ഫിലിപ്പ് കോശി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...