പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ മല്ലപ്പള്ളി സ്വദേശിക്ക് മൂന്ന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി കെ സനിൽകുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്. പതിനാലുകാരിയെ വീട്ടിൽ വെച്ച് കഴിഞ്ഞവർഷം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിലാണ് ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മദ്യപിച്ചശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയിൽ ലഭിച്ച പരാതി കീഴ്‌വായ്‌പ്പൂർ പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 18ന് കീഴ്‌വായ്‌പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിക്കുകയായിരുന്നു. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരവും പ്രത്യേകമായാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...