ന്യൂയോര്‍ക്ക്: മാന്നാര്‍ കുട്ടംപേരൂര്‍ പുളിക്കല്‍ വീട്ടില്‍ പരേതനായ എ.ജെ ജോണിന്‍റെ ഭാര്യ എം.എസ് ശോശാമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. നവംബര്‍ ഒന്നിനു (ഞായര്‍) വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കില്‍ ഗാര്‍ഡന്‍ സിറ്റിയിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.
നവംബര്‍ 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക് സംസ്ക്കാര ശ്രുശൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11 മണിക്ക് നാസു കനോള്സ് പോര്‍ട്ട് വാഷിങ്ടണ്‍ സെമിത്തേരില്‍ സംസ്കാരം നടത്തുന്നതുമാണ്. ശ്രുശൂഷകള്‍ക്ക് ലിവിങ് വാട്ടര്‍ ചര്‍ച് നേതൃത്വം കൊടുക്കുന്നു.
മക്കള്‍: പരേതനായ മോന്‍സി (ബാംഗ്ലൂര്‍), ഷേര്‍ളി, സന്തോഷ്, ഷൈനി (മൂവരും ന്യൂയോര്‍ക്ക്).