എം എം ഹസന്‍ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്തെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുഡിഎഫ് കണ്‍വീനറായ ശേഷം സമുദായനേതാക്കളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എം എം ഹസന്‍ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്തെത്തി. തുടര്‍ന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. എന്‍എസ്‌എസുമായി യുഡിഎഫിന് ഊഷ്മള ബന്ധമാണ് ഉള്ളതെന്ന അദ്ദേഹം പറഞ്ഞു. അതേസമയം, പി സി ജോര്‍ജ്ജും പി സി തോമസും ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും ഇരുവരെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

നേരത്തേ, പാണക്കാട്ടെത്തി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുകയും ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതിനു പിന്നാലെ ജമാഅത്തെ ഇസ് ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസിനെയും സന്ദര്‍ശിച്ചിരുന്നു. ഇതോടെ, യുഡിഎഫ് ജമാഅത്തെ ഇസ് ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുകയാണെന്നും സഖ്യമാവുകയാണെന്നുമുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...