ബംഗളൂരു: കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി ബംഗുളുരുവില്‍ മരിച്ചു. സീതത്തോട് കുമ്പളശ്ശേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ പ്രസന്നകുമാര്‍ (56)ആണ് മരിച്ചത്.
കോവിഡ് രോഗബാധയെ തുടര്‍ന്ന് പ്രസന്നകുമാറിനെ ബംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനായി മൂന്നുനാലു മണിക്കൂര്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആംബുലന്‍സില്‍ വെച്ചായിരുന്നു മരണം. ഹൊസൂര്‍ റോഡ് യെടവനഹള്ളി ആര്‍.കെ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കിയ പ്രസന്നകുമാര്‍ കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ചന്താപുര കരയോഗം സെക്രട്ടറിയാണ്.
ഭാര്യ – തങ്കമണി. മക്കള്‍ -പ്രതീഷ്, പ്രീത. മരുമകന്‍ – മഹേഷ്.