പത്തനംതിട്ട : പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി മലയാളി നിയമിതനായി. തിരുവല്ല സ്വദേശി റോയി പി. തോമസ് ആണ് ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായത്. ന്യൂഡല്‍ഹിയിലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ ജോയിന്റ് ഡയറക്ടറായിരുന്ന റോയി 2018ല്‍ വിരമിച്ച ശേഷം മന്ത്രാലയത്തിനു കീഴില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. 3 വര്‍ഷമാണ് കാലാവധി.
സംസ്ഥാന വനം വന്യജീവി വകുപ്പില്‍ ചീഫ് കണ്‍സര്‍വേറ്ററായും മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന മൂന്നാര്‍ ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല നിരണം കുറിച്ചിയത്ത് കുടുംബാംഗമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നോമിനിയെ ഗവര്‍ണര്‍ പുറത്താക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നു ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു.