പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരുവല്ല സ്വദേശി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി മലയാളി നിയമിതനായി. തിരുവല്ല സ്വദേശി റോയി പി. തോമസ് ആണ് ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായത്. ന്യൂഡല്‍ഹിയിലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ ജോയിന്റ് ഡയറക്ടറായിരുന്ന റോയി 2018ല്‍ വിരമിച്ച ശേഷം മന്ത്രാലയത്തിനു കീഴില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. 3 വര്‍ഷമാണ് കാലാവധി.

സംസ്ഥാന വനം വന്യജീവി വകുപ്പില്‍ ചീഫ് കണ്‍സര്‍വേറ്ററായും മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന മൂന്നാര്‍ ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല നിരണം കുറിച്ചിയത്ത് കുടുംബാംഗമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നോമിനിയെ ഗവര്‍ണര്‍ പുറത്താക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നു ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...