പൊന്‍കുന്നം: മുംബൈയില്‍ കഴിഞ്ഞ ദിവസം ടൗട്ടേ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായേലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) ആണ് മരിച്ചത്.
പി 305 നമ്പര്‍ ബാര്‍ജിലായിരുന്നു ഇദ്ദേഹം. ഒ.എന്‍.ജി.സി പ്രോജക്‌ട് എന്‍ജിനീയറായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച സസിന്‍ മൂന്നുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയതാണ്. മാതാവ്: സില്‍വി ഇസ്മായില്‍. സഹോദരങ്ങള്‍: സിസിന, മിസിന.