റിയാദ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂനലൂര്‍ സ്വദേശി ഹാഇലില്‍ മരിച്ചു. കരവാളൂര്‍ പാറവിള വിട്ടില്‍ ജയഘോഷ് ജോണ്‍ (42) ആണ് മരിച്ചത്. അല്‍ദിമാ ബേക്കറിയുടെ സെയില്‍സ് വാനില്‍ ജീവനക്കാരനായിരുന്നു. ജോലിക്കിടയില്‍ വാഹനാപകടം സംഭവിച്ച് ഹാഇല്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പിതാവ് – ചാക്കോ ജോണ്‍. മാതാവ് – മറിയ ജോണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ ചാന്‍സ റഹ്മാന്, കെ.എം.സി.സി കൊല്ലം ജില്ലാ കോഓഡിനേഷന്‍ പ്രവര്‍ത്തകരായ ഫാസിലുദ്ദീന്‍ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവരും നാട്ടില്‍ നിന്ന് അഡ്വ. കാര്യറ നസീറും സഹായത്തിനുണ്ട്.