ഹൈദരബാദ് : ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന സൊമാലിയന്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍നിന്നു കടന്നു കളഞ്ഞു. ഹൈദരാബാദിലെ സൊമാജിഗുഡയിലാണ് 23കാരന്‍ യുവാവ് ആശുപത്രിയില്‍നിന്നു രക്ഷപെട്ടത്. ചൊവ്വാഴ്ചയാണു യുവാവിനെ കാണാതായത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് സൊമാലിയയില്‍ നിന്നു നഗരത്തില്‍ എത്തിയത്.
ഡിസംബര്‍ 12നു ഹൈദരാബാദില്‍ എത്തിയ ഇയാളെ ഒമിക്രോണ്‍ പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. യുവാവിനെ കണ്ടുകിട്ടുന്ന പക്ഷം തെലങ്കാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒമിക്രോണ്‍ വാര്‍ഡില്‍ താമസിപ്പിക്കുമെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു. ഇതിനിടെ വിമാനത്തിലെത്തിയ മൂന്നു പേര്‍ക്ക് കൂടി നഗരത്തില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.