മസ്കറ്റ് : തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു . പഴുവില്‍ കൊട്ടാരത്തില്‍ അഹമ്മദിന്റെ മകന്‍ നൂറുദ്ദീന്‍ (51) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുറൈമിയില്‍വെച്ചാണ് മരിച്ചത്.
മസ്ഖത് എന്‍വയോന്‍മെന്റല്‍ എഞ്ചിനീയറിങ് സെര്‍വീസസിന് വേണ്ടി ബുറൈമിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ – സീനത്ത്. മക്കള്‍ – സനുജ ശിബിന്‍ (ബഹ്‌റൈന്‍), സഫ.