കാര്‍ട്ടൂണിസ്​റ്റ്​ യേശുദാസന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രശസ്​ത കാര്‍ട്ടൂണിസ്​റ്റ്​ യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരിക്കേ കൊച്ചിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി രാജ്യം കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ യേശുദാസന്‍ രാഷ്​ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്നാണ്​ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്​. ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കേരളത്തിലെ ആദ്യ പോക്കറ്റ്​ കാര്‍ട്ടൂണ്‍ രചയിതാവാണ്​. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്​.

23 വര്‍ഷം മലയാള മനോരമയില്‍ സ്റ്റാഫ്​ കാര്‍ട്ടൂണിസ്റ്റായിരുന്നു. ശ​ങ്കേഴ്​സ്​ വീക്ക്​ലി, ജനയുഗം, ബാലയുഗം, കട്ട്​-കട്ട്​, അസാധു എന്നീ സ്​ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. മെട്രൊ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിടെയും ഭാഗമായിരുന്നു. കെ.ജി. ജോര്‍ജിന്‍റെ പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണം എഴുതിയത്​ യേശുദാസനായിരുന്നു. 1992 ല്‍ എ.ടി അബു സംവിധാനം ചെയ്ത എന്‍റെ പൊന്നു തമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്​.

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്‌റ്റ്‌സ് 2001 ല്‍ ലൈഫ് ടൈം അവാര്‍ഡ് നല്‍കി ആദരിച്ച യേശുദാസന്​ മികച്ച കാര്‍ട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാര്‍ഡ് നിരവധി തവണ ലഭിച്ചിട്ടുണ്ട്. സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി.സാംബശിവന്‍ സ്‌മാരക പുരസ്‌കാരം, എന്‍.വി പൈലി പുരസ്‌കാരം, പി.കെ മന്ത്രി സ്‌മാരക പുരസ്കാരം, ബി.എം ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കി. ഭാര്യ : മേഴ്‌സി. മക്കള്‍ : സാനു വൈ ദാസ്, സേതു വൈ ദാസ്, സുകുദാസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...