മുംബൈ ബാര്‍ജ് അപകടം ; തൃശ്ശൂര്‍ സ്വദേശി മരിച്ചതായി സ്ഥിരീകരണം – ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 4 ആയി

For full experience, Download our mobile application:
Get it on Google Play

മുബൈ : മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശ്ശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി ഒഎന്‍ജിസിയില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

ഇതുവരെ 49 പേരാണ് അപകടത്തില്‍ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് സ്വദേശി സുമേഷിന്റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു വയനാട് സ്വദേശി ജോമിഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചുഴിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ബാര്‍ജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റന്‍ രാകേഷ് ബല്ലവിനെതിരെ മുംബൈ പോലീസ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...